ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ കഴിഞ്ഞ എട്ട് വർഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാർത്ഥികളും നൽകിയ മൊഴി. കേസന്വേഷണം ശ്രമകരമായിരുന്നെന്ന് അജ്മീർ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുന്‍പോട്ടു കൊണ്ടുപോയതെന്നും എസ്പി പറഞ്ഞു.
എന്നാൽ മദ്രസയിലെ വിദ്യാർത്ഥികളിൽ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാൽ പീഡനം തുടർന്നതോടെ വിദ്യാർത്ഥികൾ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മർദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് ഇമാമിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു.
സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പോലീസ് അറിയിച്ചു. പ്രായപൂർർത്തിയാവാത്ത വിദ്യാർത്ഥികള്‍ ആയതിനാൽ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
0 Comments