തിരുവനന്തപുരം: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.[www.malabarflash.com]
വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തീ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വന്‍ ദുരന്തമാണ് ഒഴിവായത്.
0 Comments