മയക്കുമരുന്ന് ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ കൗമാരപ്രായത്തിൽത്തന്നെ ധാർമിക വിദ്യാഭ്യാസം നൽകി കുട്ടികളെ സംസ്കരിച്ചെടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും തങ്ങൾ പറഞ്ഞു. ബെളിഞ്ച മഹബ്ബ കൾച്ചറൽ സെൻ്ററിൽ ആരംഭിച്ച അഹ്മദുൽ ബദവി സുന്നീ മദ്റസയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ.
മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അൻവർ തങ്ങൾ പ്രാർത്ഥന നടത്തി.ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ സെക്രട്ടറി അബൂബക്കർ സഖാഫി പാവൂറഡുക്ക, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി എസ് മുഹമ്മദ് മുസലിയാർ, എസ് വൈ എസ് ബദിയടുക്ക സോൺ ജന.സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കൽ, ആബിദ് നഈമി, അബ്ദുറഷീദ് ഹിമമി സഖാഫി പള്ളപ്പാടി, മൂസ മദനി തുപ്പക്കൽ, മുഹമ്മദ് അക്കര, അബ്ദുലെത്തീഫ് എൻ എം നാരമ്പാടി, ഇബ്റാഹിം നാരമ്പാടി, നാസർ ഹിമമി സഖാഫി, നാസർ ഹിമമി കടമ്പ്, അബൂബക്കർ ഹിമമി സഖാഫി മഹബ്ബ ജംഗ്ഷൻ, നസീർ നാരമ്പാടി, സുബൈർ ഗുരിയടുക്ക, ജമാൽ അക്കര സംബന്ധിച്ചു.
0 Comments