കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച സഹോദരന് പരിക്കേറ്റു. പുല്ലൂര്‍ മാടിക്കാല്‍ കുറുമ്പാനം സ്വദേശി കൃഷ്ണദാസ് (45) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ കൃഷ്ണകുമാറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. യുവാവ് സഞ്ചരിച്ച സ്‌കൂട്ടിയില്‍ മിനി ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുവൈത്തിലെ കെ.ഡി.ഡി കമ്പനിയിൽ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. കുവൈത്തിലേക്ക് തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ ആവശ്യത്തിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയാണ് അപകടം.
രാമൻ പാർവതി എന്നിവരുടെ മകനാണ് കൃഷ്ണദാസ്. ഭാര്യ: ദിവ്യ. മക്കൾ: ദൃശ്യ,ശ്രദ്ധ.
0 Comments