NEWS UPDATE

6/recent/ticker-posts

പള്ളിക്കര തെക്കേക്കുന്നു തെക്കേവീട് തറവാട്ടില്‍ കുടുംബ സംഗമം

ബേക്കല്‍: പള്ളിക്കര തെക്കേക്കുന്നു തെക്കേവീട് തറവാട്ടില്‍ കുടുംബ സംഗമം നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പൂജാരി സുനീഷ് പൂജാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് സന്തോഷ് കുമാര്‍ മുണ്ട്യത്തടുക്ക അധ്യക്ഷത വഹിച്ചു.[www.malabarflash.com]

പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ മൂത്തഭഗവതിയുടെ നര്‍ത്തകനായി അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താറച്ഛനെയും തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ തറവാട്ട് അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു.

തെക്കേകുന്നു പ്രാദേശിക സമിതി പ്രസിഡണ്ട് ശ്രീ ദാമോദരന്‍ ടി കെ, മുന്‍ പ്രാദേശിക സമിതി പ്രസിഡണ്ട് കുമാരന്‍ ജോളി, വാര്‍ഡ് മെമ്പര്‍ അനിത, തറവാട്ടിലെ മുന്‍ പ്രസിഡണ്ട് കൃഷ്ണന്‍ കള്ളാര്‍, പ്രാദേശിക സമിതി കേന്ദ്ര കമ്മിറ്റി അംഗം സജിത്ത് ടി കെ എന്നിവര്‍ സംസാരിച്ചു.

വിവിധ കലാ പരിപാടികളും അരങ്ങേറി. തറവാട് സെക്രട്ടറി ചന്ദ്രന്‍ വെള്ളിക്കോത്ത് സ്വാഗതവും ട്രഷറര്‍ മണികണ്ഠന്‍ വെങ്ങാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments