NEWS UPDATE

6/recent/ticker-posts

തിരിച്ചടയ്ക്കാൻ ബാങ്കിലെത്തിച്ച സിപിഎമ്മിന്റെ ഒരുകോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

തൃശ്ശൂര്‍: തിരിച്ചടയ്ക്കാൻ ബാങ്കിലെത്തിച്ച സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. തൃശ്ശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ജീവനക്കാര്‍ അറിയിച്ചതിനേത്തുടർന്ന് ബാങ്കിൽ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുക്കുകയായിരുന്നു. കണക്കില്‍പെടാത്ത പണമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.[www.malabarflash.com]


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയില്‍നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചത്. ഈ അക്കൗണ്ട് പിന്നീട് മരവിപ്പിക്കുകയും ആദായനികുതി വകുപ്പിന്റെ നടപടികളുണ്ടാവുകയും ചെയ്തിരുന്നു. ഈ പണം അക്കൗണ്ടില്‍ തിരിച്ചടക്കുന്നതിനായാണ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ബാങ്കിലെത്തിയത്. എന്നാല്‍, ബാങ്ക് അധികൃതര്‍ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു.

പണം സംബന്ധിച്ച് എം.എം വര്‍ഗീസിന്‍റെ മൊഴി ഉദ്യോഗസ്ഥര്‍ എടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. എന്നാല്‍, മറുപടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പണം താത്കാലികമായി ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ തുടരുമെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്.

Post a Comment

0 Comments