മുംബൈ: നടി ലൈലാ ഖാനെയും അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. ലൈലാ ഖാന്റെ രണ്ടാനച്ഛനായ പർവേസ് ടാക്കിന് മുംബൈ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പർവേസ് കുറ്റക്കാരനാണെന്ന് മെയ് 9-ന് അഡീഷണൽ സെഷൻസ് ജഡ്ജി സച്ചിൻ പവാർ കണ്ടെത്തിയിരുന്നു.[www.malabarflash.com]
ലൈലയേയും അമ്മ സെലീനയേയും നാല് സഹോദരങ്ങളെയും മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ബംഗ്ലാവിൽ വെച്ച് 2011 ഫെബ്രുവരിയിലാണ് പർവേസ് ടാക്ക് കൊലപ്പെടുത്തിയത്. ലൈല കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഇഗത്പുരി ഫാം ഹൗസിൽ പോയതായിരുന്നുവെന്ന് മുംബൈ പൊലീസ് പറഞ്ഞു. 2012 ജൂലൈയിൽ കുടുംബത്തിന്റെ ഇഗത്‌പുരിയിലെ ഫാംഹൗസിൽനിന്ന് ഇവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതകം വെളിച്ചത്തുവരുന്നത്.
സ്വത്തുതർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. തർക്കത്തെത്തുടർന്ന് ആദ്യം ഭാര്യ സലീനയെയും പിന്നീട് മക്കളെയും ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. സലീനയുടെ മൂന്നാമത്തെ ഭർത്താവാണ് പർവേസ്.
0 Comments