അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നഹാസിനെതിരേ കൊല്ലം തെക്കുംഭാഗം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് നഹാസ് കൊല്ലം തേവലക്കരയിലെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തി കാണാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിക്ക് പിറന്നാൾ കേക്കുമായാണ് യുവാവ് ഇവിടെവന്നത്. എന്നാല്‍, കേക്കുമായി എത്തിയ തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് നഹാസ് പറയുന്നത്. 13-ഓളം പേരാണ് കെട്ടിത്തൂക്കി അടിച്ചതെന്നും തേങ്ങ തുണിയില്‍ കെട്ടി തലയില്‍ ഉള്‍പ്പെടെ മര്‍ദിച്ചതായും തീപ്പെട്ടിക്കൊള്ളി ഉരച്ച് ചെവിയില്‍ കുത്തിക്കയറ്റിയതായും യുവാവ് പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശരീരത്തിലാകെ പാടുകളുണ്ട്. ഒടുവില്‍ പോലീസെത്തിയാണ് മോചിപ്പിച്ചതെന്നും യുവാവ് പറയുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കൊല്ലം തെക്കുംഭാഗം പോലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി 16-കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. യുവാവിന്റെ ശല്യംസഹിക്കവയ്യാതെയാണ് കോന്നി സ്വദേശിനിയായ പെണ്‍കുട്ടിയെ തേവലക്കരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയതെന്നും കുടുംബം പോലീസിനോട് പറഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റതിന് യുവാവ് രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

0 Comments