ഒരു ആൺകുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്ന പന്നാലാൽ ഭാര്യ അനിത ആറാമതും ഗർഭം ധരിച്ചത് ആൺകുഞ്ഞിനെയാണോ എന്ന് അറിയാൻ വേണ്ടിയായിരുന്നു ക്രൂര കൃത്യം നടത്തിയത്. ഉത്തർപ്രദേശിലെ ബുദാഉനിൽ മധുരപലഹാരക്കട നടത്തുകയായിരുന്നു പന്നാലാൽ. ആക്രമണത്തിൽ അനിതാ കുമാരി രക്ഷപ്പെട്ടെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ അറസ്റ്റിലായ പന്നാലാൽ സിങ് കഴിഞ്ഞ വർഷം ജാമ്യത്തിലിറങ്ങിയിരുന്നു.
അനിത ഏഴ് മാസം ഗർഭിണിയായിരിക്കെയാണ് പന്നാലാൽ മൂർച്ഛയുള്ള ആയുധം വച്ച് വയറുകീറിയത്. മൂത്തമകളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. കുട്ടി അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അനിതയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി വന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി. അനിതയും മകളുമടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി പന്നാലാൽ കുറ്റക്കാരനെന്ന് കണ്ടെത്തി. ആക്രമണത്തിൽ തന്റെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നുവെന്ന് അനിത കോടതിയിൽ പറഞ്ഞു. അഞ്ച് പെൺകുട്ടികളായതിനാൽ ഇത്തവണ ആൺകുഞ്ഞിന് ജന്മം നൽകിയില്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുമെന്ന് പന്നാലാൽ അനിത കുമാരിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
023 ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പന്നാലാൽ, തന്നെ ഭീഷണിപ്പെടുത്തുകയും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അനിതയുടെ സഹോദരനും കോടതിയെ അറിയിച്ചു. ഭീഷണിപ്പെടുത്തിയതിന് ഇയാൾ പന്നാലാലിനെതിരെ മറ്റൊരു കേസും നൽകിയിട്ടുണ്ട്.
0 Comments