NEWS UPDATE

6/recent/ticker-posts

കാണാതായ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് തോട്ടത്തില്‍ കത്തിക്കരിഞ്ഞ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിൻ്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം മുമ്പ് കാണാതായ കെ പി കെ ജയകുമാറിനെയാണ് സ്വന്തം തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോലീസ് അറിയിച്ചു. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായ ജയകുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് മകന്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.[www.malabarflash.com]


ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് ജയകുമാറിന്റെ കൈപ്പടയില്‍ എഴുതിയതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. ജയകുമാറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് മൂന്ന് സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments