NEWS UPDATE

6/recent/ticker-posts

ജോലിയിൽനിന്ന് പിരിച്ചുവിട്ടേക്കാം; സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് ജിഫ്രി തങ്ങൾ

കോഴിക്കോട്: സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് പ്രവർത്തകരോട് ജിഫ്രി മുത്തു കോയ തങ്ങൾ. പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം. ആദർശം കൈവിടരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗിനെതിരേ സംസാരിച്ച മദ്രസാധ്യാപകനെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രതികരണം.[www.malabarflash.com]


ദീനി പ്രവർത്തനങ്ങൾ ഭൗതിക നേട്ടം ലക്ഷ്യംവെച്ചു കൊണ്ടാവരുത്. ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തുടർന്ന് നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടായേക്കാം. ഭൗതിക നേട്ടങ്ങൾ ലക്ഷ്യം വെക്കാനോ നഷ്ടങ്ങൾ ഭയന്ന് മതപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാനോ യഥാർത്ഥ വിശ്വാസിക്ക് സാധിക്കുകയില്ല. പ്രവാചകന്മാരിലും ഖലീഫമാരിലും മദ്ഹബിന്റെയും അല്ലാത്തതുമായ ഇമാമീങ്ങളിലും ഈ വിശ്വാസ ദൃഢതയും നിസ്വാർത്ഥതയും നമുക്ക് കാണാൻ കഴിയും. ഈ മനോഭാവത്തോടെ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെ അനുശീലിക്കുമ്പോഴാണ് മതത്തിന്റെ മധുരം ആസ്വദിക്കാൻ സാധിക്കുക- ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments