NEWS UPDATE

6/recent/ticker-posts

എല്ലാ വിഷയത്തിലും എ പ്ലസ് നേടി സ്‌കൂളിന്റെ അഭിമാനമായ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആദരം

ഉദുമ: എസ്. എസ്. എല്‍. സി പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി സ്‌കൂളിന്റെ അഭിമാനമായ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആദരം. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അലുമ്‌നി അസോസിയേഷേന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ 69 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.[www.malabarflash.com] 

അസോസിയേഷന്‍ പ്രസിഡണ്ട് മുജീബ് മാങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മധുസൂദനന്‍ അനുമോദന പ്രഭാഷണം നടത്തി. സനാബില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി.എം ഷെറീഫ് കുട്ടികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. 
സ്‌കൂള്‍ ഓഡിറേറാറിയത്തിലേക്കുളള പ്രസംഗ പീഠം അലുമ്‌നി കൂട്ടായ്മ ഭാരാവാഹികള്‍ പ്രിന്‍സിപ്പാള്‍ ദീപ്തിക്ക് കൈമാറി.
സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലേക്കും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നല്‍കുന്ന ക്ലോക്കുകള്‍ ഗള്‍ഫ് വ്യവസായിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അഷ്‌റഫ് മാങ്ങാടില്‍ നിന്നും പി.ടി.എ പ്രസിഡണ്ട് സത്താര്‍ മുക്കുന്നോത്തും ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ജലീല്‍ കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. ട്രെയിനറും, കരിയര്‍ മോട്ടിവേട്ടറുമായ എ.ജി.എം ഹക്കിം കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സെക്രട്ടറി ഉദയകുമാര്‍ പാലക്കുന്ന് സ്വാഗതവും ട്രഷറര്‍ അബദുല്‍ സലാം കളനാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments