തിരുവനന്തപുരം: ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക ദാരുണമായി മരിച്ചു. പെരുമാതുറ കുഴിവിളാകം സ്വദേശിനിയും മാടൻവിള ഷംസുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയുമായ റുക്സാന (35)യാണ് മരിച്ചത്. കഴക്കൂട്ടം വെട്ടുറോഡിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. സ്കൂട്ടർ ഓടിച്ച സഹപ്രവർത്തക സമീഹ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.[www.malabarflash.com]
കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് പോകുകയായിരുന്നു ഇരുവരും. വിഴിഞ്ഞത്ത് കരിങ്കല്ല് ഇറക്കി തിരികെ വന്ന ടിപ്പർ പെട്ടെന്ന് ഇടത്തേക്ക് തിരിച്ച് സ്കൂട്ടറിൽ തട്ടുകയായിരുന്നു. തെറിച്ച് വീണ റുക്സാന ടിപ്പറിന്റെറെ ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവർ വണ്ടി നിർത്തിയത്. ടിപ്പർ പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്.
0 Comments