NEWS UPDATE

6/recent/ticker-posts

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മക്കളും മരിച്ചു

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു പിതാവും രണ്ടു മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഗുരുവായൂർ സ്വദേശി ശ്രീനാഥ് (54), മക്കളായ ശരത് മേനോൻ (23), സൗരവ് (15) എന്നിവരാണു മരിച്ചത്.[www.malabarflash.com]


കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം. 

തിങ്കളാഴ്ച ചട്ടഞ്ചാലിലുണ്ടായ വാഹനാപടത്തില്‍ സാരമായി പരുക്കേറ്റ ഉഷ എന്ന സ്ത്രീയെ വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂറിലേക്ക് കൊണ്ടുപോകുകായായിരുന്ന ആംബുലന്‍സാണ് അപകടത്തിൽ പെട്ടത്.
ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുർ റഹ്‌മാന്‍, ഉഷയുടെ ബന്ധുവായ ശിവദാസ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്. മൂവരെയും മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇരിങ്ങാലക്കുടയില്‍ ജനസേവാ കേന്ദ്രം നടത്തിവരിയായിരുന്നു ശിവകുമാറിന്റെ ഭാര്യ സ്മിത. ശാരീരിക ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് സ്മിത ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോകാതിരുന്നത്. മരണവിവരമറിഞ്ഞ് ഇരിങ്ങാലക്കുടയില്‍ നിന്ന് ശിവകുമാറിന്റെ വീട്ടുകാര്‍ കാസറകോട്ടെക്ക്  പുറപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments