NEWS UPDATE

6/recent/ticker-posts

ബസില്‍ കടത്തിയ കര്‍ണാടക മദ്യവുമായി ഉദുമ സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: ബസില്‍ കടത്തിയ ആറര ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉദുമ സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റില്‍. ഉദുമ ബാരയിലെ രതീഷി(41)നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ബി. തോമസും സംഘവും വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനക്കിടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് ചാക്ക് കെട്ടില്‍ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. 

രതീഷ് മുമ്പും മദ്യക്കടത്ത് കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. അബ്ദുല്‍ സലാം, പ്രിവന്റീവ് ഓഫീസര്‍ പി. സുജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.എം സുരേഷ് ബാബു എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments