NEWS UPDATE

6/recent/ticker-posts

ബന്തടുക്കയില്‍ യുവാവ് മരിച്ച നിലയില്‍; മൃതദേഹം സ്വന്തം വര്‍ക്ക്‌ഷോപ്പിന് സമീപത്തെ ഓവ് ചാലില്‍

കാസര്‍കോട്: ബന്തടുക്കയില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസില്‍ രതീഷ് (42) ആണ് മരിച്ചത്.. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. സ്വന്തം വര്‍ക്ക്‌ഷോപ്പിന് സമീപത്തെ ഓവ് ചാലില്‍ രതീഷിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.[www.malabarflash.com]


വര്‍ക്ക് ഷോപ്പിന് സമീപം ഇയാളുടെ സ്‌കൂട്ടര്‍ ചരിഞ്ഞു വീണ നിലയില്‍ കണ്ടെത്തി. വാഹനം നിര്‍ത്തുന്നതിനിടയില്‍ കാല്‍ വഴുതി ഓവ് ചാലില്‍ വീണെന്നാണ് നിഗമനം. 

രവീന്ദ്രന്‍നായര്‍-ബാലാമണി ദമ്പതികളുടെ മകനാണ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

0 Comments