NEWS UPDATE

6/recent/ticker-posts

ബേക്കല്‍ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയ മൂന്നംഗ സംഘം അറസ്റ്റില്‍

ബേക്കല്‍: പെരുന്നാള്‍ ദിനത്തില്‍ ബേക്കല്‍ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍, പള്ളിക്കരയിലെ അബ്ദുള്‍വാഹിദ് (25) ബേക്കല്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീര്‍ (26), മൗവ്വല്‍ കോളനിയിലെ ശ്രീജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ സാദിഖ് എന്ന ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.[www.malabarflash.com]

ബലിപെരുന്നാള്‍ ദിനമായ തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ കോട്ടയിലെ പാര്‍ക്കിങ്ങ് സ്ഥലത്തുവച്ചാണ് സംഭവം കാറഡുക്ക സ്വദേശിയായ 19കാരനും സുഹൃത്തായ 19 കാരിയുമാണ് കവര്‍ച്ചയ്ക്കിരയായത്. ബേക്കല്‍ കോട്ടയില്‍ എത്തിയ ഇരുവരെയും സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി സ്വര്‍ണ്ണ കൈ ചെയിന്‍ തട്ടിയെടുക്കുകയായിരുന്നു യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും കവര്‍ന്ന് സംഘം രക്ഷപ്പെടുകയായിരുന്നു.

ബൈക്കുകളിലാണ് അക്രമി സംഘമെത്തിയത്, കവര്‍ച്ചയ്ക്കിരയായ യൂവാവ് സംഘത്തിലെ ഒരാളുടെ ബൈക്ക് നമ്പര്‍ ശേഖരിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബക്രീദ് തിരക്കായതിനാല്‍ കോട്ടയിലും പരിസരത്തും കൂടുതല്‍ പോലീസ് ഉണ്ടായിരുന്നു. ബൈക്ക് നമ്പര്‍ ലഭിച്ച എസ്.ഐ. മനീഷും സംഘവും വ്യാപകമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്.

Post a Comment

0 Comments