NEWS UPDATE

6/recent/ticker-posts

മിശ്രവിവാഹത്തെ പിന്തുണച്ചു; സിപിഎം ഓഫിസ് അടിച്ചുതകർത്തു

തിരുനെൽവേലി: തമിഴ്നാട്ടിൽ മിശ്രവിവാഹത്തെ പിന്തുണച്ചു എന്നാരോപിച്ച് സിപിഎം ഓഫിസ് ആക്രമിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 28കാരനായ ദലിത് യുവാവിന്റെയും ഇതര ജാതിക്കാരിയായ യുവതിയുടെയും വിവാഹത്തിന് സിപിഎം സഹായം നൽകിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളാണ് ഓഫിസ് തകർത്തത്.[www.malabarflash.com]


യുവാവിന്റെയും യുവതിയുടെയും ആവശ്യപ്രകാരം റെഡ്ഡിയാർപാട്ടിയിലെ പാർട്ടി ഓഫിസിൽവച്ചായിരുന്നു വിവാഹം. തുടർന്ന് യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പാർട്ടി ഓഫിസിൽവച്ച് ഇവർ വിവാഹിതരായെന്ന വിവരമറിഞ്ഞ ബന്ധുക്കൾ ഓഫിസ് അടിച്ചു തകർക്കുകയായിരുന്നു.

Post a Comment

0 Comments