ഇസ്രയേലും ഹമാസും, റഷ്യയും നാറ്റോയും, ഉത്തര-ദക്ഷിണ കൊറിയയും, ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം വർദ്ധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. തൻ്റെ പ്രവചനങ്ങൾ നടത്താൻ ഹിന്ദു സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള വേദ ജ്യോതിഷങ്ങൾ ഉപയോഗിച്ചതായും കുശാൽ കുമാർ അവകാശപ്പെടുന്നുണ്ട്.
തന്റെ പല പ്രവചനങ്ങളും ശരിയാണെന്ന തരത്തിലാണ് കുശാൽ കുമാറിന്റെ വാദം. മുൻ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും മറ്റ് ഏഴ് പേരും മെയ് 19 ന് വിമാനാപകടം കുമാർ പ്രവചിച്ചിരുന്നെന്നാണ് വാദം.
ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷവും ഉത്തരകൊറിയയിൽ പട്ടാളക്കാർ അതിർത്തിരേഖ കടന്ന് ദക്ഷിണ കൊറിയയിലേക്ക് കടന്ന് നടത്തിയ അതിക്രമങ്ങളും സംബന്ധിച്ച പ്രവചനവും സത്യമായെന്ന് അദ്ദേഹം വാദിക്കുന്നു.
ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷവും ഉത്തരകൊറിയയിൽ പട്ടാളക്കാർ അതിർത്തിരേഖ കടന്ന് ദക്ഷിണ കൊറിയയിലേക്ക് കടന്ന് നടത്തിയ അതിക്രമങ്ങളും സംബന്ധിച്ച പ്രവചനവും സത്യമായെന്ന് അദ്ദേഹം വാദിക്കുന്നു.
ജമ്മു കശ്മീരിലെ റിയാസിയിൽ തീർത്ഥാടകർക്ക് നേരെ നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പേർ മരിച്ചിരുന്നു. ഈ സംഭവം ജ്യോതിഷി പരാമർശിച്ചിരുന്നത്രേ. ഇയാളുടെ അവകാശവാദങ്ങള്‍ വാര്‍ത്തയായതോടെ വലിയ ചര്‍ച്ചയാണ് ഇതേച്ചുറ്റിപ്പറ്റി നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇതൊക്കെ ശാസ്ത്രീയ അടിസ്ഥാനമുള്ളതാണെന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായിരുന്ന നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളെയാണ് ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
0 Comments