NEWS UPDATE

6/recent/ticker-posts

സപ്തഭാഷ സംഗമഭൂമിയിൽ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 101093 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇക്കുറി രാജ്മോഹൻ ഉണ്ണിത്താൻ വിജയകിരീടം ചൂടിയത്.[www.malabarflash.com]

ആകെ 486801 വോട്ടുകളാണ് ഉണ്ണിത്താൻ ലഭിച്ചത്. അന്തിമ കണക്ക് ലഭിച്ചു വരുന്നതേയുള്ളൂ. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന് 385610 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥി എൽ എം അശ്വിനിക്ക് 217669 വോട്ടുകളും ലഭിച്ചു. 

2019-ൽ കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തിൽ 40,438 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. സി.പി.എം. നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.പി. സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി. 2019-ൽ ലഭിച്ചതിനെക്കാൾ അറുപതിനായിരത്തിൽ അധികം ഉയർന്ന ഭൂരിപക്ഷത്തിലാണ് ഉണ്ണിത്താന് വിജയിച്ച് വിജയിച്ച കയറിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിൽ മണ്ഡലത്തിൽ കാഴ്ച വെച്ച പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനകീയ എം.പി. എന്ന ഖ്യാതി സമ്പാദിച്ചതുമാണ് രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം തവണയും സീറ്റു ഉറപ്പിക്കാൻ കഴിഞ്ഞത്.

മുന്നണി സംവിധാനത്തെ ഏകോപിപ്പിച്ച ചിട്ടയായ പ്രചരണം കാഴ്ചവെച്ചതാണ് വിജയത്തിലേക്ക് നയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തലുകള്‍. 35 വര്‍ഷത്തെ ഇടത് മേല്‍കോയ്മ തകര്‍ത്താണ് 2019-ല്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് മണ്ഡലത്തില്‍ വിജയിച്ചത്. സംസ്ഥാനത്തുടനീളമുണ്ടായിരുന്നു യു.ഡി.എഫ്. തരംഗത്തിലും പെരിയ ഇരട്ട കൊലപാതകത്തിന്റെ പശ്ചാലത്തിലുണ്ടായ ഇടത് വിരുദ്ധതയുമാണ് 2019-ലെ വിജയത്തിന് വഴിവെച്ചതെന്നായിരുന്നു വിലയിരുത്തലുകള്‍.

2019-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങായിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. ഇത് ഇടത് പാളയത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നെങ്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടി നേട്ടമാണ് യു.ഡി.എഫിന് നല്‍കിയത്. 2019-ലെ തിരഞ്ഞെടുപ്പില്‍ 85.83% പോള്‍ ചെയ്ത പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇക്കുറി 76.24 ശതമാനമാണ് വോട്ടുനില. തൃക്കരിപ്പൂരില്‍ 83.12 ശതമാനവും കല്യാശ്ശേരിയില്‍ 82.32 ശതമാനവും പേര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. 

ഇത്തവണ തൃക്കരിപ്പൂരില്‍ 76.24, കല്യാശ്ശേരിയില്‍ 76.56 ശതമാനമായി. കാഞ്ഞങ്ങാട്ട് 2019-ല്‍ 81.01 ശതമാനം പേര്‍ പോള്‍ ചെയ്തിടത്ത് 73.32 ശതമാനം പേര്‍ മാത്രമാണ് പോള്‍ ചെയ്തത്. ഉദുമയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനത്തിന്റെ കുറവ്.

Post a Comment

0 Comments