താമരശ്ശേരി: കാരാടി സെൻട്രൽ ജുമാ മസ്ജിദ് വരാന്തയിൽ കയറി വിഡിയോ ചിത്രീകരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ അഭിജയ് (25)നെയാണ് താമരശ്ശേരി സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.[www.malabarflash.com]
വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രതി പ്രചരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകി. സംഭവത്തിനു പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം തകരാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പോലീസ് വിളിച്ചു ചേർത്ത സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
0 Comments