NEWS UPDATE

6/recent/ticker-posts

ഷവർമ യന്ത്രത്തിൽ വിദ്യാർഥിനിയുടെ മുടി കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാസേന

തിരുവനന്തപുരം: ഷവർമ യന്ത്രത്തിൽ മുടി കുടുങ്ങിപ്പോയ പെൺകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ പാളയം നൂർമഹൽ റെസ്റ്റോറന്റിലായിരുന്നു സംഭവം.നിലമേൽ എൻ.എസ്.എസ്. കോളേജിലെ വിദ്യാർഥിനി അധീഷ്യയുടെ മുടിയാണ് ഹോട്ടലിന് മുന്നിലെ യന്ത്രത്തിൽ കുടുങ്ങിയത്. മുടിമുറിച്ചാണ് അഗ്നിരക്ഷാസേന അധീഷ്യയെ രക്ഷപ്പെടുത്തിയത്.[www.malabarflash.com]


സർവകലാശാല ഓഫീസിലെത്തിയതാണ് പെൺകുട്ടി. മഴ പെയ്തപ്പോൾ നനയാതിരിക്കാൻ സമീപത്തെ റെേസ്റ്റാറന്റിലേക്ക് ഓടിക്കയറിയതാണ്. കാൽവഴുതി യന്ത്രത്തിന് മുകളിലേക്ക് വീഴുകയും കറങ്ങിക്കൊണ്ടിരുന്ന ലിവറിൽ മുടി കുടുങ്ങുകയുമായിരുന്നു.

മുടി കമ്പിയിൽ ചുറ്റിയതോടെ ഇളക്കിയെടുക്കാൻ കഴിഞ്ഞില്ല. ഉടൻ യന്ത്രം ഓഫാക്കിയതിനാൽ അപകടം ഒഴിവായി. മുടി ഉരുകി കമ്പിയിൽ പറ്റിയതിനാൽ മുറിച്ചു മാറ്റിയാണ് അഗ്നിരക്ഷാസേന പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

Post a Comment

0 Comments