NEWS UPDATE

6/recent/ticker-posts

12 കോടി മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു

പട്ന: കോടികൾ മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു. ബിഹാറിലെ അരാരിയയിലാണ് സംഭവം. ബക്ര നദിക്കു കുറുകെ പണിത പാലമാണ് നിമിഷങ്ങൾ കൊണ്ട് തകർന്നുതരിപ്പണമായത്. 12 കോടി മുടക്കി നിർമ്മിച്ച പാലത്തിന്റെ അവസാനവട്ട മിനുക്കുപണികൾ നടക്കുന്നതിനിടെയാണ് തകർന്നത്.[www.malabarflash.com]

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുർസാകാന്ത, സിക്തി ​ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പണിത പാലമാണ് തകർന്നത്. നിർമ്മാണ കമ്പനി ഉടമസ്ഥന്റെ വീഴ്ചയാണ് പാലം തകരാൻ കാരണമെന്ന് സിക്തി എംഎൽഎ വിജയകുമാർ പ്രതികരിച്ചു. സംഭവത്തിൽ അധികൃതർ എത്രയും വേ​ഗം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments