NEWS UPDATE

6/recent/ticker-posts

ഭാര്യയേയും മകനെയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭാര്യയെയും മകനെയും തിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്‍ (53) ആണ് മരിച്ചത്. ഗുരുതരമായി പോള്ളലേറ്റ രാജേന്ദ്രന്റെ ഭാര്യ ബിന്ദു (42) , മകന്‍ അമല്‍(18) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]


ഞായറാഴ്ച  വൈകീട്ട് അഞ്ചോടെ രാജേന്ദ്രന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. കുടുബപ്രശ്നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കുറച്ച് മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈസമയം മകള്‍ സാന്ദ്ര വീടിന് പുറത്തുനില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. 

അയിരൂര്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പെയിന്റ് പണിക്കാരനായ രാജേന്ദ്രന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഉപയോഗിച്ചാകും തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം.

Post a Comment

0 Comments