NEWS UPDATE

6/recent/ticker-posts

റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശി അന്‍വര്‍ സാദത്ത് (38) ആണ് മരിച്ചത്. ഷോക്കേറ്റ അന്‍വറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മത്സ്യത്തൊഴിലാളിയാണ്.[www.malabarflash.com]


ജനത ഹൗസില്‍ കുട്ടി ഹസന്റെയും കെപി നഫീസയുടെയും മകനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരങ്ങള്‍: അബ്ദുള്‍ നജീബ്, അവറാന്‍, ബഷീര്‍, ഗഫൂര്‍, റഷീദ്, ഷാജഹാന്‍, റംലത്ത്, തസ്ലീന, സുബൈദ.

Post a Comment

0 Comments