കണ്ണൂർ: ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16) എന്നിവരാണ് മരിച്ചത്. മൂന്നുപേരും പാവന്നൂർമൊട്ട സ്വദേശികളാണ്.[www.malabarflash.com]
പുഴക്കരയിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് ഇവർ പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരാൾ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവരെ നാട്ടുകാർ പുഴയിൽനിന്ന് കരയിലേക്ക് എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു.
0 Comments