NEWS UPDATE

6/recent/ticker-posts

ഖത്തറിൽ വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


വെള്ളിയാഴ്ച വൈകീട്ട് മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ. 

വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments