NEWS UPDATE

6/recent/ticker-posts

കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് രണ്ടുവയസ്സുകാരി മരിച്ചു

പത്തനംതിട്ട: വീടിന് പിന്നിലെ ടെറസിലേക്കുള്ള ഗോവണിയില്‍നിന്ന് വീണ് രണ്ടുവയസ്സുകാരി മരിച്ചു. കോന്നി മാങ്കുളം പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീറിന്റേയും സബീനയുടേയും മകള്‍ അസ്ര മറിയം ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.[www.malabarflash.com]


കുട്ടി ഒറ്റയ്ക്കാണ് ഗോവണിയില്‍ ഉണ്ടായിരുന്നത്. ഒരു വശത്ത് കൈവരിയില്ലാത്ത ഗോവണിയായിരുന്നു. അമ്മ തുണി അലക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് കുട്ടി പടി കയറിയത്. ഇറങ്ങി വരാന്‍ പറഞ്ഞപ്പോള്‍ കുട്ടി കാല്‍ തെന്നി വീഴുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments