NEWS UPDATE

6/recent/ticker-posts

എം.ഡി.എം.എയുമായി നഴ്സിങ്​ വിദ്യാർഥിനിയും യുവാവും പിടിയിൽ

തൃപ്പൂണിത്തുറ: വാഹന പരിശോധനക്കിടെ തൃപ്പൂണിത്തുറയിൽ മയക്കുമരുന്നുമായി നഴ്സിങ്​ വിദ്യാർഥിനിയും യുവാവും പിടിയിൽ. 485 ഗ്രാം എം.ഡി.എം.എയുമായി ഏറ്റുമാനൂർ അരങ്ങാട്ടുപറമ്പിൽ അമീർ മജീദ് (33), ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറേക്കര വീട്ടിൽ വർഷ (22) എന്നിവരാണ് ഹിൽപാലസ് പോലീസിന്‍റെ പിടിയിലായത്. സംഘത്തിലെ ഒരാൾ ഓടിക്കളഞ്ഞതായി പോലീസ് പറഞ്ഞു.[www.malabarflash.com]


ശനിയാഴ്ച വൈകീട്ട് 3.30ഓടെ ഹിൽപാലസ് റോഡിൽ കരിങ്ങാച്ചിറയിൽ വാഹന പരിശോധനക്കിടെ പോലീസ്​ കൈകാണിച്ചെങ്കിലും ഇവർ സഞ്ചരിച്ച കാർ നിർത്തിയില്ല. വാഹനം വെട്ടിച്ച് ചാത്താരിയിലെ വാഹന സർവിസ് സെന്‍ററിന്റെ വഴിയിലേക്ക്​ തിരിഞ്ഞെങ്കിലും റോഡ്​ മുന്നോട്ടില്ലാതിരുന്നതിനാൽ പിന്നാലെയെത്തിയ പോലീസിന്റെ കൈയിൽപെടുകയായിരുന്നു.

ബംഗളൂരുവിലെ നഴ്സിങ്​ വിദ്യാർഥിനിയായ വർഷ ശനിയാഴ്ച രാവിലെ ബസിലാണ് രാസലഹരിയുമായി കൊച്ചിയിലെത്തിയത്. കൈമാറ്റം ചെയ്തതിനുശേഷം മടങ്ങുന്നതാണ് വർഷയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments