NEWS UPDATE

6/recent/ticker-posts

ഭാര്യയുടെ അവിഹിതം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി കണ്ടെത്തിയ യുവാവ് വിവാഹമോചനം തേടി

ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ച് ഭാര്യയുടെ അവിഹിതം കണ്ടെത്തി യുവാവ്. ചൈനയിലെ സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ സിയാനില്‍ നിന്നുള്ള ജിംഗ് എന്ന 33കാരനാണ് ഭാര്യയുടെ അവിഹിതം ഡ്രോണിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഭാര്യയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇയാളിപ്പോൾ.[www.malabarflash.com]


ജിംഗും ഭാര്യയും വ്യത്യസ്ത സ്ഥാപനങ്ങളിലാണ് ജോലി ചെയ്ത് വരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഭാര്യയുടെ പെരുമാറ്റത്തില്‍ ജിംഗിന് സംശയം തോന്നിയിരുന്നു. എപ്പോഴും വീടിന് പുറത്തേക്ക് പോകുന്ന ഭാര്യയെ നിരീക്ഷിക്കാനാണ് ഇയാള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചത്.

ഒരു ദിവസം ഭാര്യ കാറോടിച്ച് ഒരു മലമുകളിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറയിലൂടെ ജിംഗ് കണ്ടു. പിന്നീട് കാണുന്നത് ബോസിനൊപ്പം കൈയ്യും പിടിച്ച് കാറിന് പുറത്തേക്ക് ഇറങ്ങുന്ന ഭാര്യയെയാണ്. ശേഷം ഇരുവരും മലമുകളിലെ ഒരു കുടിലിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഏകദേശം 20 മിനിറ്റിന് ശേഷമാണ് അവര്‍ കുടിലിന് പുറത്തേക്ക് വന്നത്. പിന്നീട് അവര്‍ തങ്ങളുടെ ഫാക്ടറിയിലേക്ക് പോകുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ കണ്ടതോടെ ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ജിംഗ് രംഗത്തെത്തി. ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തെളിവായി കോടതിയില്‍ സമര്‍പ്പിക്കുമെന്നും ജിംഗ് പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷമായി ഭാര്യയുടെ സ്വഭാവത്തിലെ മാറ്റം താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് ജിംഗ് പറഞ്ഞു. ഭാര്യ ഇടയ്ക്കിടെ ഒറ്റയ്ക്ക് പുറത്തേക്ക് പോകുന്നതും ജിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തന്റെ മാതാപിതാക്കളെ കാണാനാണ് പോകുന്നത് എന്നായിരുന്നു ഭാര്യ ഇതിന് നല്‍കിയ മറുപടി. ഇതിനുപിന്നാലെയാണ് ഭാര്യയെ നിരീക്ഷിക്കാന്‍ ജിംഗ് ഡ്രോണിന്റെ സഹായം തേടിയത്.

നിരവധി പേരാണ് ഈ സംഭവത്തില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.
’’ ഡ്രോണ്‍ വാങ്ങുന്നത് മികച്ച ആശയമായിരിക്കും,’’ എന്ന് ചിലര്‍ പറഞ്ഞു.

’’ സാങ്കേതിക വിദ്യ പുരോഗമിച്ച ഇക്കാലത്ത് കള്ളം പറയാന്‍ സാധിക്കില്ല. ഒന്നും ഒളിപ്പിച്ചുവെയ്ക്കാനും കഴിയില്ല,’’ എന്ന് ഒരാള്‍ കമന്റ് ചെയ്തു.

Post a Comment

0 Comments