കാസർകോട്; ചിറ്റാരിക്കൽ നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കെഎസ്ഇബി ജീവനക്കാരെ യുവാവ് ജീപ്പിടിപ്പിച്ച് പരുക്കേൽപ്പിച്ചെന്ന് പരാതി.[www.malabarflash.com]
കെഎസ്ഇബി ജീവനക്കാരന് അരുൺ കുമാറിന് പരുക്കേറ്റു.നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിസ്ഥാപിക്കാനെത്തിയതാണ് ജീവനക്കാർ. എന്നാൽ മീറ്റർ മാറ്റരുതെന്നായിരുന്നു വീട്ടുടമ പറഞ്ഞത്.
ഇതുകേൾക്കാതെ മീറ്റർ മാറ്റിവച്ച ശേഷം ജീവനക്കാർ ബൈക്കിൽ തിരിച്ചുപോകുംവഴി ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ബൈക്കിൽനിന്ന് വീണപ്പോൾ വാഹനത്തിലെ ജാക്കിലിവർ ഉപയോഗിച്ച് മർദിച്ചെന്നും ജീവനക്കാർ പറയുന്നു. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments