ഉദുമ: ഉദുമ, കാപ്പിലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിനിയുടെ ഏഴുലക്ഷം രൂപ വിലയുള്ള രത്നമോതിരങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയാണ് സംഭവം.[www.malabarflash.com]
മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത്ഷായുടെ ഭാര്യയുടേതാണ് മോഷണം പോയ മോതിരങ്ങള്‍. നിഖിലും കുടുംബവും താമസിച്ച മുറിയില്‍ നിന്നു മറ്റൊരു മുറിയിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിലാണ് നിഖിലിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവെച്ച മോതിരങ്ങള്‍ മോഷണം പോയത്.
കുടുംബം മുറിയൊഴിഞ്ഞ ശേഷം മുറി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് മോതിരം മോഷ്ടിച്ചതെന്ന് സംശയിക്കുന്നതായി നിഖില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
0 Comments