NEWS UPDATE

6/recent/ticker-posts

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മുൻ പ്രവാസി മരിച്ചു

ഉദുമ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മുൻ പ്രവാസി മരിച്ചു. ഉദുമ കണ്ണംകുളത്തെ കെ. അബ്ദുൽ റഹ്മാൻ (60) ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാത്രി 9.30 മണിയോടെ പാലക്കുന്ന് -ആറാട്ട് കടവ് റോഡിൽ അരയാൽ തറയ്ക്ക് സമീപം ആയിരുന്നു അപകടം. പാക്യാര ബദരിയ നഗറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അബ്ദുൽ റഹ് മാൻ. സാരമായി പരിക്കേറ്റ അബ്ദുൾ റഹ് മാനെ കാസർകോട് എത്തിച്ചപ്പോ ഴേക്കും മരണപ്പെട്ടു.

പരേതരായ കെ. മുഹമ്മദ് ഹാജിയുടേയും, ബീഫാത്തി മയുടേയും മകനാണ്.
ഭാര്യ:ഖൈറുന്നീസ. 
മക്കൾ:സഫ് വാന (കാസർകോട്)അഭിഷ് ഷാ ( ഹബീബ്, ദുബായ്) സനാ ഫാത്തിമ (വിദ്യാർഥിനി ബേക്കൽ ഹയർ സെക്കൻഡറി സ്കൂൾ)

മരുമകന്‍: യൂസഫ് (കച്ചവടം കാസർകോട്), സഹോദരങ്ങൾ: അസീസ് (അജ്മാൻ) പ്രൊഡ്യൂസർ അബ്ദുള്ള (തൃക്കരിപ്പൂര്‍), ഖദീജ.

Post a Comment

0 Comments