മസ്കത്ത്: കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി. മൊഗ്രാൽ പുത്തൂരിലെ അമീർ ഹംസ മൻസിലിൽ അമീർ ഹംസ (50) ആണ് ഖസബിൽ മരിച്ചത്.[www.malabarflash.com]
പിതാവ്: അബൂബക്കർ ഹംസ. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫിറോസിയ. മസ്കത്ത് റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments