NEWS UPDATE

6/recent/ticker-posts

ഖുറാ തങ്ങള്‍ ജീവിതം സമര്‍പ്പിച്ചത് പാവങ്ങളുടെ കണ്ണീരൊപ്പാന്‍: മാണിക്കോത്ത് ഉസ്താദ്

ദേളി: പാവങ്ങളുടെ വിഷമങ്ങളും ആകുലതകളും കേള്‍ക്കാനും അവര്‍ക്ക് സാന്ത്വനമേകാനും ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു കുര്‍റത്തുസാദാത്ത് സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടേതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അഭിപ്രായപ്പെട്ടു. ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഏതുസമയവും ജനങ്ങള്‍ക്ക് കയറി ചെല്ലാന്‍ പറ്റുന്ന ആത്മീയ ഇടമായിരുന്നു സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ ഭവനം. എല്ലാവരുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ഏതു സമയത്തും തങ്ങള്‍ തയ്യാറായി. പാവങ്ങള്‍ എന്നോ പണക്കാരന്‍ എന്നോ നോക്കാതെ എല്ലാവരെയും തങ്ങള്‍ ഒരു പോലെയാണ് പരിഗണിച്ചത് 

ജാമിഅ സഅദിയ അറബിയയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വലിയ സേവനമായിരുന്നു തങ്ങളുടേത്. ആത്മീയതയുടെ അത്യുന്നതങ്ങളില്‍ പ്രശോഭിച്ചപ്പോഴും ശരീഅത്തിന്റെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു. 

സഅദിയയില്‍ ആയിരങ്ങള്‍ അണിനിരുന്ന അനുസ്മരണ പരിപാടി അവിസ്മരണീയ അനുഭവമായി.മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അല്‍ ഹൈദ്രൂസി ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. 

സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി അല്‍ അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് അറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ഹിബ്ബത്തുല്ല അഹസനി അല്‍ മശ്ഹൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉടുമ്പുന്തല, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, കെ കെ ഹുസൈന്‍ ബാഖവി, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജാമിഅ സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അസ്‌കര്‍ ബാഖവി, അമീന്‍ സഖാഫി, എംഎ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശാഫി തങ്ങള്‍ ബാഅലവി നേതൃത്വം നല്‍കി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments