ഇന്ത്യയിലേക്ക് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന പ്രീമിയം എസ്യുവിയായിരിക്കും ആര്യ ഇവി. 2020ലായിരുന്നു ആര്യയുടെ ആഗോള അരങ്ങേറ്റം. ഈ കാര്‍ ഇന്ത്യയില്‍ പരീക്ഷണത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന എസ്യുവി വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെനോ-നിസാന്റെ സിഎംഎഫ്-ഇവി ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
വിവിധ വിപണികളെ ആശ്രയിച്ച്, ആര്യ ഇവി 19 ഇഞ്ച്, 20 ഇഞ്ച് വീലുകളാവും ഈ വാഹനത്തിന്റേത്. ഇന്റീരിയറില്‍ 12.3 ഇഞ്ച് സ്‌ക്രീന്‍ ഉള്‍പ്പെട്ടേക്കാം, ഫിസിക്കല്‍ ബട്ടണുകളൊന്നുമില്ല. ഒട്ടുമിക്ക ഫംഗ്ഷനുകളും ഒരു ഹാപ്റ്റിക് കണ്‍ട്രോള്‍ സജ്ജീകരണത്തിലൂടെ നിയന്ത്രിക്കപ്പെടും. ബോസ് ഓഡിയോ സജ്ജീകരണത്തോടുകൂടിയ ഹെഡ്-അപ്പ് ഡിസ്പ്ലേ വിലകൂടിയ വേരിയന്റുകളില്‍ കാണാം.

വരാനിരിക്കുന്ന ഇലക്ട്രിക് കാര്‍ നിരവധി വേരിയന്റുകളില്‍ ലഭ്യമാകും . സിംഗിള്‍ മോട്ടോര്‍, റിയര്‍-വീല്‍ ഡ്രൈവ്, ട്വിന്‍ മോട്ടോര്‍, ഫോര്‍ വീല്‍ ഡ്രൈവ്, രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ് – 63kWh, 87kWh. 63kWh ബാറ്ററി പാക്ക് ഉള്ള മോഡല്‍ ഒറ്റ ചാര്‍ജില്‍ 402 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, 87kWh ബാറ്ററി പാക്ക് ഉള്ള മോഡല്‍ ഫുള്‍ ചാര്‍ജില്‍ 529 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഡ്രൈവര്‍മാരെ സഹായിക്കാന്‍ നിസാന്റെ പ്രൊപൈലറ്റ് സംവിധാനവുമായാണ് ആര്യ എത്തുന്നത്.
2022 ലെ യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഇതിന് അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. നിസാന്റെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറായിരിക്കും ആര്യ ഇവി. ഇത് പരിമിതമായ അളവില്‍ വില്‍ക്കും. 50 യൂണിറ്റുകള്‍ ഇതിനകം ഇന്ത്യയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
0 Comments