ഉദുമ: കൃഷിയുടെ മഹത്വം തിരിച്ചറിയാൻ ഒരു ഗ്രാമം മുഴുവൻ 'മഴ മഹോത്സവത്തിലെത്തി. ചേറിൽ ആടിയും പാടിയും അവർ ആഘോഷിച്ചു. പ്രായഭേദമന്യേ ഒരു നാട് മുഴുവന്‍ പാടത്തെ ചേറിൽ മതിമറന്ന് ആഘോഷിച്ചു. ചെളിയില്ലെങ്കിൽ ജീവനില്ല എന്ന് തിരിച്ചറിയുകയായിരുന്നു ഓരോരുത്തരും.[www.malabarflash.com]
സർഗ്ഗധാര കലാവേദി മുക്കുന്നോത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുക്കുന്നോത്ത് വയലിൽ നടത്തിയ മഴ മഹോത്സവം പങ്കാളിത്ത വും വ്യത്യസ്‌ത പരിപാടിക ളും കൊണ്ട് ഏറെ ശ്രദ്ധേയമായി.
ഓട്ടം, കമ്പവലി, പാള വലി, കസേരകളി, ചാക്ക് റൈസ്, ലെമൺ സ്പൂൺ, ബോൾ പാസിംഗ്, നിധി കണ്ടെത്തൽ,റിലേ എന്നീ മത്സരങ്ങളും നടത്തി.
ഞാറ് നട്ടു കൊണ്ട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി മഴമഹോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ് എം കരുണാകരൻ സ്വാഗതം പറഞ്ഞു.ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് എം കുഞ്ഞിക്കണ്ണൻ നായർ പാലക്കാൽ, സംഘാടക സമിതി കൺവീനർ വിഎം അനീഷ്, ക്ലബ്ബ് സെക്രട്ടറി എജെ ഷാജി എന്നിവർ പ്രസംഗിച്ചു
0 Comments