ഉദുമ: രാമായണ മാസാചരണത്തിന്റെ ഭാഗമായി പ്രശസ്ത കഴക ക്ഷേത്രമായ കീഴൂർ കളരി അമ്പലത്തിൽ രാമായണം പാരായണം ആരംഭിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇവിടെ രാമായണ മാസാചാരണം ആചരിച്ചു വരുന്നു. ക്ഷേത്ര സ്ഥാനികൻ കെ കൃഷ്ണൻ കാരണവർ നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു.[www.malabarflash.com]
ക്ഷേത്ര പ്രസിഡന്റ് എ സി മുരളിധരൻ, ജനറൽ സെക്രട്ടറി എം പുരുഷോത്തമൻ ചെമ്പിരിക്ക ഉദ്ഘാടന ചടങ്ങിൽ ആശംസകൾ നേർന്നു.
കീഴൂർ തെരുവത്തെ ജാനകി നാരായണൻ, കുഞ്ഞാണി ബാലൻ എന്നിവരാണ് ഇനിയുള്ള ദിനങ്ങളിൽ രാമായണം പാരായണം ചെയ്യുന്നത്.
0 Comments