NEWS UPDATE

6/recent/ticker-posts

മക്കയിലെത്തി ഉംറ ചെയ്ത് ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി സഹൽ അബ്ദുൽ സമദ്

ഒന്നാം വിവാഹ വാർഷികം മക്കയിലെത്തി ഉംറ ചെയ്ത് ആഘോഷമാക്കി ഇന്ത്യൻ ഫുട്ബാൾ താരം സഹൽ അബ്ദുൽ സമദ്. ‘ഒന്നാം വിവാഹ വാർഷികം ഏറ്റവും ധന്യമായ രീതിയിൽ ആഘോഷിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഇരുവരും മക്കയിൽ നിൽക്കുന്ന ചിത്രം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പോസ്റ്റിന് താഴെ വിവാഹാശംസ നേർന്ന് നിരവധി പേരാണ് എത്തിയത്.[www.malabarflash.com]

നിലവിൽ ​മോഹൻ ബഗാൻ താരമായ സഹൽ അബ്ദുൽ സമദിന്റെ ജീവിതസഖിയായി കഴിഞ്ഞ വർഷമാണ് ബാഡ്മിന്റൺ താരമായിരുന്ന ​റെസ ഫർഹത്ത് എത്തിയത്.

യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെ കളിച്ചുവളർന്ന കണ്ണൂർ സ്വദേശിയായ സഹൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തി. മഞ്ഞക്കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹൽ 92 മത്സരങ്ങളിൽ 10 ഗോളുകളാണ് നേടിയത്. പിന്നീട് മോഹൻ ബഗാനിലേക്ക് ചേക്കേറുകയായിരുന്നു. 14 മത്സരങ്ങളിൽ രണ്ട് ഗോളാണ് ബഗാന് വേണ്ടി അടിച്ചത്. ഇന്ത്യക്കായി 37 മത്സരങ്ങളിൽ മൂന്നു ഗോൾ നേടിയിട്ടുണ്ട്.

അണ്ടർ 15, അണ്ടർ 17 കാറ്റഗറികളിൽ സംസ്ഥാനത്തെ ആദ്യ മൂന്നുപേരിൽ ഇടംപിടിച്ച താരവും അണ്ടർ 10 വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനുമായിരുന്നു റെസ. 2019ൽ ഓൾ കേരള സീനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും വെള്ളി മെഡലും നേടിയിരുന്നു. അതേ വർഷം ഓൾ കേരള സീനിയർ റാങ്കിങ് ടൂർണമെന്റിൽ വനിത ഡബ്ൾസിൽ ചാമ്പ്യനായി. 2012ൽ വിജയവാഡയിൽ നടന്ന ഓൾ ഇന്ത്യ റാങ്കിങ് ടൂർണമെന്റിൽ ഡബ്ൾസിൽ റണ്ണറപ്പായി ദേശീയ തലത്തിലും റെസ ശ്രദ്ധയാകർഷിച്ചിരുന്നു.


Post a Comment

0 Comments