NEWS UPDATE

6/recent/ticker-posts

സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ കബറടക്കം രാത്രി ഒന്‍പതിന് കുറത്ത്

പയ്യന്നൂര്‍: തിങ്കളാഴ്ച രാവിലെ അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) ഖബറടക്കം രാത്രി ഒന്‍പതിന് കര്‍ണ്ണാടകയിലെ കുറത്തില്‍ നടക്കും.[www.malabarflash.com]


ഇപ്പോള്‍ പയ്യന്നൂര്‍ എട്ടിക്കുള്ളത്തെ വീട്ടിലുള്ള ജനാസ വൈകുന്നേരം അഞ്ചു മണിക്ക് എട്ടിക്കുളം തഖ്‌വാ മസ്ജിദിലും 7 മണിക്ക് ഉളളാളിലും നടക്കുന്ന ജനാസ നിസ്‌കാരത്തിന് ശേഷം കുറത്തിലേക്ക് കൊണ്ടുപോകും. രാത്രി കബറടക്കം ഒന്‍പതിന് കുറത്തില്‍ നടക്കും.

സമസ്ത പ്രസിഡന്റായിരുന്ന മര്‍ഹൂം താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍-സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായി 1960 മെയ് 1നു ജനിച്ചു. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി.

പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാര്‍, ഇമ്പിച്ചാലി മു സ്ലിയാര്‍, ഉള്ളാള്‍ ബാവ മുസ്ലിയാര്‍, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ല്‍ ഇസ്ലാമിക് സെന്ററിലെ പ്ര ധാന ഉസ്താദാണ്. 'കുറ തങ്ങള്‍' എന്നറിയപ്പെട്ട അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇതുള്‍പ്പെടെ നിരവധി മഹല്ലുകളില്‍ ഖാസിയായ തങ്ങള്‍ പതിനായിരങ്ങള്‍ക്ക് സാന്ത്വനവും അത്താണിയുമായിരുന്നു.

സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെ ക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജന.സെക്രട്ടറി തുടങ്ങിയ ചുമ തലകള്‍ വഹിച്ചുവരികയായിരുന്നു.

അല്‍ ഖിദ്മതുസ്സുന്നിയ്യ അവാര്‍ഡ്, ജാമിഅ സഅദിയ്യ ബഹ് റൈന്‍ കമ്മിറ്റി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments