NEWS UPDATE

6/recent/ticker-posts

ഹഥ്റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആൾദൈവം, മുൻ ഐബി ഉദ്യോഗസ്ഥനാണെന്നും അവകാശ വാദം


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതപരമായ ചടങ്ങിന്റെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേരുടെ ജീവനാണ് ഇന്ന് നഷ്ടമായത്. 'സത്സംഗ്' എന്ന പേരിലുള്ള ചടങ്ങിലാണ് ദുരന്തമുണ്ടായത്. സാധാരണയായി അർദ്ധരാത്രിയില്‍ നടക്കുന്ന ഹിന്ദുവിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ 'സത്സംഗി'ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്.[www.malabarflash.com]

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. 26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് താന്‍ മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളിൽ പ്രതേക പ്രാർത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനാകുന്നത്. 

'സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ചൊവ്വാഴ്ച അപകടം നടന്നത്. പ്രാർത്ഥന പരിപാടിക്ക് ശേഷം ആളുകൾ മടങ്ങാനൊരുങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ വാഹനം കടന്ന് പോകാൻ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടർന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് ഇപ്പോൾ നൽകുന്ന പുതിയ വിവരം.

Post a Comment

0 Comments