NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ അപാര്‍ട്ട്‌മെന്റില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവ് കാസറകോട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

കാസകോട്: യുവാവിനെ കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും മരിച്ച നിലയില്‍. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.[www.malabarflash.com]


നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ ക്ലബിന് സമീപത്തെ വാടക ക്വാര്‍ടേഴ്‌സിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ചെങ്കള റഹ്മത്ത് നഗര്‍ കണ്ണിയടുക്കം ഹൗസിലെ കെ ഹസൈനാറിനെ (33) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള താജ് ലോഡ്ജില്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ യുവതിയുടെ മരണവാര്‍ത്തയും പുറത്തുവന്നത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments