NEWS UPDATE

6/recent/ticker-posts

മുഹമ്മദ് ഹാജി വധം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

കാസര്‍കോട്: സി എ മുഹമ്മദ് ഹാജി(56)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിനു സമീപത്തെ മുഹമ്മദ് ഹാജിയെ 2008 ഏപ്രില്‍ 18നാണ് സംഘം കൊലപ്പെടുത്തിയത്.[www.malabarflash.com]


കാസര്‍കോട് ഗുഡ്ഡെ ടെംപില്‍ റോഡ് സന്തോഷ് നായ്ക്(37), താളിപ്പടുപ്പ് കെ ശിവപ്രസാദ് (41), അയ്യപ്പ നഗര്‍ കെ അജിത കുമാര്‍(36), അടുക്കത്ത്ബയല്‍ ഉസ്മാന്‍ ക്വാര്‍ട്ടേഴ്‌സിലെ കെ ജി കിഷോര്‍ കുമാര്‍(40) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.

പ്രതികള്‍ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംഭവ ദിവസം ഉച്ചയ്ക്ക് 12ന് അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദ് സമീപം പ്രതികള്‍ പിടിച്ചുനിര്‍ത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ബിലാല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജി. 

കാസര്‍കോട് അഡീഷനല്‍ എസ് പി പി ബാലകൃഷ്ണന്‍ നായരായിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കകം കര്‍ണാടകയിലെ കങ്കനാടിയില്‍നിന്ന് അറസ്റ്റ് ചെയ്തു.

2018ല്‍ കേസിന്റെ വിചാരണ കഴിഞ്ഞിരുന്നു. 11 കൊലപാതക കേസുകളില്‍ രണ്ടെണ്ണം വിചാരണ നടപടികളിലാണ്. മറ്റ് ഒമ്പതു കേസുകളില്‍ എട്ടിലും പ്രതികളെ കോടതി വിട്ടയച്ചിരുന്നു. സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ.സുഹാസ്, മുഹമ്മദ് ഹാജി, റിഷാദ്, റഫീഖ്, ഉപേന്ദ്രന്‍, അസ്ഹര്‍, സാബിത്, സൈനുല്‍ ആബിദ്, മുഹമ്മദ് റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ കൊല്ലപ്പെട്ടത്.

Post a Comment

0 Comments