കൊച്ചി: പാനൂരിലെ സി.പി.എം പ്രവർത്തകൻ തഴയിൽ അഷ്റഫിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ആറ് ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു.[www.malabarflash.com]
രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് 2002 ഫെബ്രുവരി 15ന് അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തിൽ തലശ്ശേരി സെഷൻസ് കോടതി വിധിച്ച ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ ജിത്തു എന്ന പാനൂർ കുറ്റേരി സുബിൻ, മൊകേരി വള്ളങ്ങാട് പുതിയോത്ത് ഇരുമ്പൻ അനീശൻ എന്ന അനീഷ്, പാറ പുരുഷു എന്ന തെക്കേ പാനൂരിലെ പി.പി. പുരുഷോത്തമൻ, മൊകേരി വള്ളങ്ങാട് പൂച്ച രാജീവൻ എന്ന ഇ.പി. രാജീവൻ, തെക്കേ പാനൂരിലെ രാജു എന്ന എൻ.കെ. രാജേഷ്, പാനൂർ പന്ന്യന്നൂർ ചമ്പാട് സ്വദേശി കെ. രതീശൻ എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്. ഇവരുടെ അപ്പീൽ ഹരജികൾ കോടതി തള്ളി.

0 Comments