NEWS UPDATE

6/recent/ticker-posts

'അന്ന്‌ ആടുകളെ വിറ്റ പണം; ഇന്ന്‌ ചായക്കടയിലെ വരുമാനം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി സുബൈദ ഉമ്മ

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വായനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കൈയിലും ഉണ്ടായത്. നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തില്‍ ബാക്കിയായത് കുറച്ച് മനുഷ്യ ജീവനുകൾ മാത്രം. പുതിയതായി നിര്‍മ്മിച്ച വീടുകളും മകളുടെ വിവാഹത്തിനായി സ്വരുകൂട്ടിയ സ്വർണവും , സ്വപ്ന വാഹനവും മലവെള്ളത്തിൽ ഒലിച്ചുപോയപ്പോൾ നിരവധി പേരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.[www.malabarflash.com]


ഇവരെ തിരിച്ച് പഴയസ്ഥിതിയിലേക്ക് എത്തിക്കാൻ നമ്മുടെ സര്‍ക്കാരും സന്നദ്ധ സംഘടനകളും ശ്രമിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ജനപ്രതിനിധികളും സര്‍ക്കാറും ആവശ്യപ്പെട്ടിരുന്നു. ഇതോടെ നിരവധി പേരാണ് സഹായവുമായി എത്തുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു. 2018-ലെ വെള്ളപൊക്കത്തില്‍ തന്‍റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്​തിരുന്നു സുബൈദ ഉമ്മ. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫേസ്​ബുക്ക് പേജിലൂടെ പങ്കുവച്ചത്.

Post a Comment

0 Comments