സംസ്കൃത പണ്ഡിതൻ ആനിടിൽ കിഴക്കിനകത്ത് കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനായി 1949 സെപ്റ്റംബർ 9ന് കൈതപ്രത്ത് ജനിച്ച കെ.പി.കുഞ്ഞിക്കണ്ണനെ ലീഡർ കെ.കരുണാകരനാണ് കോൺഗ്രസിലേക്ക് കൈപിടിച്ചുയർത്തിയത്.
1977ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1980 ൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1987 ൽ ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 91 ലും മത്സരിച്ചു. കാസർകോട് ഡിസിസി പ്രസിഡന്റായും സംഘടനാ ചുമതലയിലുൾപ്പെടെ ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ സംഘടനയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ യുവജന പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട് റഷ്യൻ പര്യടനം നടത്തിയിരുന്നു.

കേരഫെഡ് ചെയർമാൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയറക്‌ടർ, വൈദ്യുതി ബോർഡ് അംഗം, പയ്യന്നൂർ കോളജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, പറക്കളായി പി.എൻ. പണിക്കർ സഹകരണ ആയുർവേദ മെഡിക്കൽ കോളജ് ചെയർമാൻ എന്നീ നിലകളിലും നിരവധി സഹകരണ സ്‌ഥാപനങ്ങളുടെ സ്‌ഥാപക പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
നാഷനൽ ഖാദി വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) പ്രസിഡൻ്റ്, കിംകോ പ്രസിഡൻ്റ്, കെ.കരുണാകരൻ സ്മാരക സമിതി ട്രഷറർ, വി.എൻ.എരിപുരം സ്‌മാരക സമിതി പ്രസിഡൻ്റ് എന്നീ സ്‌ഥാനങ്ങൾ പ്രവർത്തിച്ചു വരുകയായിരുന്നു.
നാഷനൽ ഖാദി വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) പ്രസിഡൻ്റ്, കിംകോ പ്രസിഡൻ്റ്, കെ.കരുണാകരൻ സ്മാരക സമിതി ട്രഷറർ, വി.എൻ.എരിപുരം സ്‌മാരക സമിതി പ്രസിഡൻ്റ് എന്നീ സ്‌ഥാനങ്ങൾ പ്രവർത്തിച്ചു വരുകയായിരുന്നു.
ഭാര്യ: കെ സുശീല (റിട്ട പ്രധാനാധ്യാപിക, കാറമേൽ എഎൽപി സ്‌കൂൾ). മക്കൾ: കെ.പി.കെ. തിലകൻ (പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി), കെ.പി.കെ.തുളസി. മരുമക്കൾ: പ്രദീഷ്, അഡ്വ. വീണ എസ് നായർ ( തിരുവനന്തപുരം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ). സഹോദരങ്ങൾ: പരേതരായ കമ്മാര പൊതുവാൾ, ചിണ്ട പൊതുവാൾ, നാരായണ പൊതുവാൾ.
0 Comments