NEWS UPDATE

6/recent/ticker-posts

മുഹമ്മദ് നബി: മനുഷ്യാവകാശങ്ങളെ പുനസ്ഥാപിച്ച ഭരണാധികാരി: പഞ്ചിക്കൽ തങ്ങൾ


പുത്തിഗെ: ഹൃദയശൂന്യമായ നെറി കേടുകളിലൂടെ മനുഷ്യാവകാശ ധ്വംസനങ്ങൾ പതിവാക്കിയ ജനതയെ നിരന്തര പരിശ്രമങ്ങളിലൂടെ തിരുത്തുകയും ഇരകൾക്ക് നീതി വാങ്ങി ക്കൊടുക്കുകയും ചെയ്ത ഭരണസംവിധാനമായിരുന്നു പ്രവാചകൻ പുനസ്ഥാപിച്ചതെന്ന് എസ് വൈ എസ് മുൻ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ അഭിപ്രായപ്പെട്ടു.[www.malabarflash.com]


അന്താരാഷ്ട്ര നിതിന്യായ കോടതികളെ പോലും നോക്കുകുത്തികൾ ആക്കി ലോകരാജ്യങ്ങളിൽ അരങ്ങേറി കൊണ്ടിരിക്കുന്ന വംശവെറിയും കുറ്റകൃത്യങ്ങളും അതിരുവിടുന്ന ഈ സാഹചര്യത്തിൽ അത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് ഭരണകൂടങ്ങൾ പിന്മാറണമെന്നും മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളും സമാധാന കരാറുകളും മാതൃകയാക്കി ശാന്തിയുടെ പുതിയൊരു ലോകക്രമം സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വിശ്വ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മ മാസമായ റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ മുഹിമ്മാത്തില്‍ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന്റെ രണ്ടാം ദിവസം ഉത്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. 

സയ്യിദ് സീതി കോയ തങ്ങൾ മൊഗ്രാൽ പുത്തൂർ, സയ്യിദ് ഹസ്സൻ തങ്ങൾ ആന്ത്രോത്ത് പ്രകീർത്തന സദസ്സിന് നേതൃത്വ നൽകി. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി മുഖ്യ പ്രഭാഷണം നടത്തി. മൂസ സഖാഫി കളത്തൂർ ആമുഖ ഭാഷണം നടത്തി.
മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ പതാക ഉയർത്തി. മുഹിമ്മാത്ത് വൈ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയിൽ കാസർകോട് ജില്ലാ ഉത്തര മേഖല സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ജലാലുദീൻ അൽ ബുഖാരി ഉത്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ആമുഖ ഭാഷണം നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, വൈ.എം അബ്ദുറഹ്മാന്‍ അഹ്സനി, സയ്യിദ് സ്വാലിഹ് അഹ്ഹ്ദൽ ഹിമമി ആദൂർ , സയ്യിദ് ഖലീൽ അഹ്ദൽ കൂളിമാട് , സയ്യിദ് മുഹമ്മദ് മൗലാ ജമലുല്ലൈലി പുത്തിഗെ, ഹാജി അമീറലി ചൂരി, ഇബ്രാഹിം സഖാഫി കർണൂർ, മൂസ സഖാഫി കളത്തൂര്‍, അബൂബക്കർ കാമിൽ സഖാഫി , അബ്ദുൽ കരീം മാസ്റ്റർ . ഇബ്രാഹിം സഖാഫി തുപ്പക്കൽ, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ധീഖ് സഖാഫി ഉർമി, ജമാൽ സഖാഫി പെർവാഡ്, എ എം കന്തൽ, അബ്ദുൽ അസീസ് സഅദി മുളിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

കാരുണ്യസ്പര്‍ശം, കലാസാഹിത്യ മത്സരം, പ്രകീര്‍ത്തന റാലി, ബുര്‍ദ മജ്ലിസ്, പ്രാര്‍ഥനാ സംഗമം, മദ്ഹുര്‍റസൂല്‍ പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും.

Post a Comment

0 Comments