NEWS UPDATE

6/recent/ticker-posts

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്ന രണ്ടര വയസുകാരൻ ഗേറ്റ് ദേഹത്തേക്ക് വീണ് മരിച്ചു

ഉദുമ: വിരുന്ന് വന്ന വീട്ടിൽ ഗേറ്റ് ദേഹത്തേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസി - റഹീമ ദമ്പതികളുടെ മകന്‍ അബു ത്വാഹിർ (രണ്ടര) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്.[www.malabarflash.com]


മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു കുടുംബം. കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു.. ഗേറ്റിന്റെ ക്ലാമ്പ് ഇളകി വീണതുമൂലമാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്.



Post a Comment

0 Comments