NEWS UPDATE

6/recent/ticker-posts

കുടുംബവഴക്ക്; ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെ തുടർന്നു ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണു കൊല്ലപ്പെട്ടത്. ജോസഫിന്റെ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com] 

വൈപ്പിൻ നായരമ്പലത്തു ഞായറാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണു കൊലപാതകമെന്നു പോലീസ് പറഞ്ഞു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Post a Comment

0 Comments