NEWS UPDATE

6/recent/ticker-posts

ഉദുമ ഇസ് ലാമിയ സ്കൂളിൽ കൊടിമരം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഇസ് ലാമിയ എഎൽ പി സ്കൂളിൽ പിടിഎ കമ്മിറ്റി നിർമ്മിച്ച അശോക സ്തംഭം അടങ്ങിയ കൊടിമരം കാസർകോട് ഡിഡിഇ ടിവി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ഹംസ ദേളി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി സുജിത്ത് സ്വാഗതം പറഞ്ഞു.[www.malabarflash.com]


വാർഡ് മെമ്പർ വി അശോകൻ,  മാനേജർ കെഎ മുഹമ്മദലി, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ ഹസൈനാർ മാങ്ങാട്, അഷ്റഫ് കേരള, സത്താർ മുക്കുന്നോത്ത്, ശെരീഫ് എരോൽ, പിടിഎ വൈസ് പ്രസിഡൻ്റ് ഇകെ മൂസ, മദർ പിടിഎ പ്രസിഡൻ്റ് റുബീന, സീനിയർ അസിസ്റ്റൻ്റ് എ ബിന്ദു, എസ്ആർ ജി കൺവീനർ സി ഗീത, അസീസ് റഹ് മാൻ, സ്റ്റാഫ് സെക്രട്ടറി കെ പ്രീത പ്രസംഗിച്ചു.

Post a Comment

0 Comments